Powered By Blogger

ശ്രീ ശങ്കരന്‍

ഊരകം നവത്


അമ്മ
ഒരിക്കല് സ൪വ്വ വിജഞാന പീഠം കയറിയ ശ്രീ ശങ്കരനോട് ഒരു ശിഷ്യ൯ ചോദിച്ചു...........
ഈ ഭൂമിയില് വച്ച് താങ്കള് ഏറ്റവും വിലമതിക്കുന്നതും,ബഹുമാനിക്കുന്നതും ആയ വ്യക്തി ഏതാണ്?
ഒരു നിമിഷത്തെ മഔനത്തിനുശേഷം ശങ്കര൯ പറഞ്ഞു...........
ഞാ൯ ഈ ഭൂമിയില് വച്ച് ഏറ്റവും വിലമതിക്കുന്നതും,ബഹുമാനിക്കുന്നതും ആയ വ്യക്തി എന്റെ അമ്മയാണ്....
കാരണം......
ഞാ൯ ഇന്ന് ​​ഏതവസ്ഥയില് എത്തിനില്ക്കുന്നുവോ,അതിന് പിന്നില് പ്രവ൪ത്തിച്ച കരങ്ങള് ഒരു സ്ത്രിയുടേതാണ് മറ്റാരുമല്ല ആ സ്ത്രീ എന്റെ അമ്മയാണ്.അതിനുശേഷം ശങ്കര൯ ഒരു ശ്ലോകം ചൊല്ലി ശിഷ്യനു മറുപടി നല്കി.
അതിന്റെ അ൪ത്ഥം ഇതാണു

"അമ്മേ നീ ദേവിയാണ്...
ഈ ലോകത്തില് വച്ചേറ്റവും പൂജിക്കപ്പെട്ടവളും നീ തന്നെ....
അമ്മേ ഞാ൯ ഈ ഭൂവിലേക്ക് പിറക്കാ൯ വേണ്ടി നി സഹിച്ച വേദന......
അമ്മേ എന്റെ മല മൂത്ര വിസ൪ജ്ജനത്തിന്റെ മണവും പേറി....നീ എന്നെ നെഞ്ചോട് ചേ൪ത്തുറക്കിയത്....
എത്രയോ രാവുകളില് ഞാ൯ നിന്റെ ഉറക്കം കെടുത്തിയപ്പോള് ഇമ പൂട്ടാതെ എനിക്ക് നീ കാവലിരുന്നത്.......
അമ്മേ........നിനക്ക് എന്റെ പ്രണാമം....."

13 ജീവിതം

ജീവിതം ഒരു തേനീച്ച കൂടുപോലെയാണ്.
തേനീച്ചകള് പലവിധത്തിലുളള പുഷ്പങ്ങളില് നിന്ന് തേ൯ ശേഖരിച്ച് കൂട്ടിലേയ്ക്ക് കൊണ്ടു വരുന്നു.പുഷ്പങ്ങളുടെ ഗുണത്തിനനുസരിച്ചായിരിക്കും അവയില് നിന്നും കിട്ടുന്ന തേ൯.
ചിലതു കല൪പ്പുളളതായിരിക്കും,ചിലതിന് മധുരം കൂടും,ചിലതിന് നല്ല വാസനയുളളവയായിരിക്കും.
ഇങ്ങനെ പലതരത്തിലുളള തേ൯ ചേ൪ന്നാണ് മാധുര്യമേറിയ മധു കിട്ടുന്നത്.
അതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും.............


14. `നാം നേടിയെടുത്ത ചെറിയ സാമര്‍ത്ഥ്യം,
ആദരപൂര്‍വം നല്‍കിയ ചെറിയ സാന്ത്വനം,
സ്‌നേഹപൂര്‍വം പറഞ്ഞ ചെറിയ വാക്കുകള്‍,
വിനയപൂര്‍വം സ്വീകരിച്ച ചെറിയ അനുഗ്രഹങ്ങള്‍,
ക്ഷമാപൂര്‍വം സഹിച്ച ചെറിയ നിന്ദനങ്ങള്‍.
തേജോജ്ജ്വലമായ ആകാശങ്ങള്‍ക്കുമപ്പുറം
അങ്ങുയരത്തില്‍ ഇതാണ്‌ നമ്മുടെ നിധികള്‍.

ഓരോ ദിവസത്തെയും എണ്ണമറ്റ ഇത്തരം ചെറിയ കാര്യങ്ങളാണ്‌ നമ്മുടെ ജീവിതത്തെ സുന്ദരമാക്കുകയോ വിരൂപമാക്കുകയോ ചെയ്യുന്നവ.
post scrap cancel

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ