Powered By Blogger

ഇന്നലെ തോരാതെ പെയ്തിറങ്ങിയ വേനല്‍ മഴയേറ്റ്‌, തണുത്തൊരാ ഭൂമിതന്‍ മാറില്‍നിന്നും പൊട്ടിമുളച്ചൊരു വിത്തേ!! നാളെ തപിക്കുന്ന സൂര്യന്‍റെ തീക്ഷ്ണതാപം താങ്ങുവാന്‍- ന്നിളം മേനിക്കായിടുമോ? നാളെത്തെ പുലരിയില്‍ ഇളംപുല്ലു മേയുവാനെത്തിടും, കാലികള്‍…

യാത്രകള്‍

ഓരോ യാത്രകളും മനോഹരങ്ങളാണ്..... ഞാനവയെല്ലാം എന്‍റെ ഹൃദയത്തിന്‍റെ കാന്‍വാസിനൊപ്പം ക്യാമറയിലും പകര്‍ത്താറുണ്ട്, കാരണം, ഈ കാഴ്ച്ചകള്‍ എന്നോടൊപ്പം എന്‍റെ സഹജീവികളും ആസ്വദിക്കട്ടെ..... അതിലൂടെയാണ് ഞാന്‍ ആസ്വാധനത്തിന്‍റെ പൂര്‍ണതയിലെത്തുന്നത്.....

തിരുവര്‍ച്ചനാംകുന്ന്‌


ചേറൂർ: പ്രസിദ്ധമായ ഊരകം തിരുവര്‍ച്ചനാംകുന്ന്‌ (തിരുവോണംമല) കയറ്റം ഇന്ന്‌. 2500 വര്‍ഷത്തോളം പഴക്കമുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലേക്ക്‌ ചെങ്കുത്തായ കയറ്റംകയറി വ്യാഴാഴ്‌ച ആയിരങ്ങളെത്തും. മലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ശങ്കരനാരായണ സ്വാമി, ആദിശാസ്‌താവ്‌ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്‌ കുടുംബക്ഷേമം, സന്താനലബ്ധ്‌ധി, രോഗപ്രതിരോധം, ദാമ്പത്യ സൗഖ്യം എന്നിവ പ്രദാനം ചെയ്യുമെന്നാണ്‌ വിശ്വാസം.

ജില്ലയിലെ ഏറ്റവും ഉയരംകൂടിയ മലയാണ്‌ തിരുവര്‍ച്ചനാംകുന്ന്‌. ചുറ്റുപാടും മലകളാല്‍ ചുറ്റപ്പെട്ട്‌ കിടക്കുന്ന ഈ ക്ഷേത്രത്തിന്റെ ചുവരുകള്‍ കരിങ്കല്ലില്‍ കൊത്തിയുണ്ടാക്കിയതാണ്‌. മറ്റു ക്ഷേത്രങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി പടിഞ്ഞാറോട്ട്‌ മുഖമായാണ്‌ തിരുവര്‍ച്ചനാംകുന്ന്‌ ക്ഷേത്രം. കോഴിക്കോട്‌ - മലപ്പുറം റോഡില്‍ കോളനി റോഡില്‍നിന്നും വേങ്ങര - മലപ്പുറം റോഡില്‍ പൂളാപ്പീസില്‍നിന്നും ക്ഷേത്രത്തിലെത്താം.

കുട്ടികുറുമികള്‍



കൊച്ചു കള്ളാ! ക്രിത്യായിട്ട് അറിയാല്ലേ?...കേമറയ്ക്ക് മുമ്പില്‍ എങ്ങിനെ പോസ് ചെയ്യണം മെന്ന്

ഇത് ഷാനു ഷിനു & അഭിയാസ് എന്റെ മൂന്ന് പെങ്ങള്‍മാരുടെ മക്കള്‍
കഴിഞ്ഞ സ്കൂള്‍ അവധിക്ക് പറമ്പില്‍നടന്ന് കളിക്കുന്നതിനിടയില്‍ എടുത്തത്.

കുറെയായി എന്തെങ്കിലും പോസ്റ്റിയിട്ട് ഇപ്പോള്‍ നാട്ടിലില്ലേ എന്ന് ചിലരെല്ലാം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. തിരക്കിനിടയില്‍ വീട്ടിലെത്തിയാല്‍ വല്ലതിനും സമയം കിട്ടേണ്ടേ ?

ഉള്ള സമയം എവ്ന്മാരെ മെരുക്കാന്‍ തന്നെ തികയില്ലാ. ശ്രീമതിയില്‍ നിന്നും വല്ലതും 'ഞണ്ണാന്‍' കിട്ടണമെങ്കില്‍ ലവന്മാരെ ഞാന്‍ ഒതുക്കണം. അല്ലെങ്കില്‍ അവള്‍ക്ക് അടുക്കളയിലും രക്ഷയില്ല.

കഴിഞ്ഞില്ല ഇനി എന്റെ പേരകിടാവ് പേര് അന്ഷിദ

അവളും ഒട്ടും മോശമില്ല! ഒന്നരവയസ് പ്രായമായിട്ടൊള്ളുവെങ്കിലും അവളെ കൊണ്ട് പറ്റുന്നപോലെയൊക്കെ അവളും സഹായിക്കുന്നുണ്ട്. തൊട്ടിലില്‍ കമിഴ്ന്ന് കിടന്ന് തല മാത്രം പുറത്തേക്കിടുക,കട്ടിലില്‍ നിന്ന് ഉരുണ്ട് താഴേക്ക് ചാടുക തുടങ്ങി എടുത്തു നടക്കുന്നവരെ മൂത്രാഭിഷേകം ചെയ്യുക വരെ ഇവളുടെ സ്ഥിരം കലാപരിപാടികളാണ്.

ഇപ്പോളെന്തായാലും.ഒരുമാസമായിട്ട് മോള് എന്റെ വീട്ടിലാണ്

അതാണ് വീണ്ടും ഒരു പോസ്റ്റുമായി ഇറങ്ങിത്തിരിച്ചത്.ഉദ്ദേശിച്ച ചിത്രം ഇതല്ലെങ്കിലും ഇത് കണ്ടപ്പോള്‍

ഇങ്ങിനെ ഒരാശയം തോന്നിയതാണ്. വീണ്ടും കാണാം

രാജാ മീന്‍പിടിയന്‍“



ഞങ്ങളുടെ പറമ്പിലേക്ക് വിരുന്നു വന്നതായിരുന്നു ഇഷ്ട്ടന്‍ [ഗള്‍ഫുകാര്‍ വന്ന വിവരം ആരെങ്കിലും പറഞ്ഞുകാണും]പക്ഷെ കാക്കകളുണ്ടോ വിടുന്നു,
അവര്‍ ബെറ്റാലിയനായി വന്ന് പൊന്മ സാറിനെ വളഞ്ഞു.
(അസൂയ മൂത്താല്‍ പിന്നെ എന്തു ചെയ്യും?)പാവം തളര്‍ന്ന് മതിലില്‍ ഇരുന്നു പോയി.
പിന്നാലെ കൂടിയിരുന്ന എനിക്ക് നല്ല ഒരു കോളായി ..കുറുമ്പികാക്കകള്‍ക്ക് താങ്ക്സ് !

അവധിക്കാലം



ഗല്‍ഫിലെ വരണ്ട ചുറ്റുപാടില്‍ നിന്നും വന്ന്
പറമ്പിലെ പച്ചപ്പ് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ കേമറ താഴെ വെക്കാന്‍ തോന്നുന്നില്ല. തിരക്കിനിടയില്‍ കിട്ടുന്ന സമയം പിന്നെ വല്ലതിന്നും തികയുമോ?
കഴിഞ്ഞ വരവിന് വെച്ച വാഴക്കന്നുകളെല്ലാം വളര്‍ന്ന്
കുലച്ചിരിക്കുന്നു. കുലയുടെ അറ്റത്ത് താഴേക്ക് തൂങ്ങി നില്‍ക്കുന്ന
മാണി കാണാന്‍ നല്ല ചന്തമാണ്. കുട്ടിക്കാലത്ത് ഇതിന്റെ ഇതളുകളില്‍ നിന്ന് തേന്‍ വലിച്ചു ഓര്‍ക്കുന്നുണ്ടോ?
ഒന്നോര്‍ത്ത് നോക്ക്യ? അതിന്റെ മധുരം ഇപ്പോഴുമുണ്ടാവും ചുണ്ടില്‍‍.

കുടിയന്‍ പിടിയില്‍..



അങ്ങിനെ ഒരിക്കല്‍ കൂടി ഞാനവനെ ഫ്രയ്മിലൊതുക്കി.
നല്ല ഒരു ഉച്ച മയക്കം നഷ്ട്ടപ്പെട്ടങ്കിലും ആദ്യം മിസ്സായ
അവന്റെ വാലും കൂടി കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞതിനാല്‍
ഉറക്കം പോയത് വെറുതെയായില്ല.